
ജീവചരിത്ര സിനിമകളുടെ കാലമാണ് ഇപ്പോള്‍. മമ്മൂട്ടി എന്‍ടി ആറിന്റെ ജീവിതകഥയുമായി എത്തുമ്പോള്‍ അണിയറയില്‍ മറ്റൊരു രാഷ്ട്രീയസിനിമാ താരത്തിന്റെ ജീവിതം കൂടി ഒരുങ്ങുന്നു. അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും മുന്‍ സിനിമാതാരവുമായിരുന്ന ജയലളിതയുടെ ജീവിതം സിനിമയാവുന്നു.
മദ്രാസ്പട്ടണം, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിബ്രി മീഡിയയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയെ ആര് അവതരിപ്പിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
Post Your Comments