നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്തെങ്കിലും നടി അനുശ്രീ രാഷ്ട്രീയ ചര്‍ച്ചാവിഷയങ്ങളുമായി ബന്ധപ്പെട്ടു വിവാദ വേദികളിലും സജീവമായി മാറിയിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിര്‍ണായ അനുഭവം വിവരിക്കുകയാണ് മലയാളത്തിന്റെ മുഖശ്രീയുള്ള കുടുംബ നായിക.
തന്റെ ചേട്ടന്റെ വിവാഹമാണ് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമെന്ന് അനുശ്രീ പറയുന്നു, എനിക്ക് എന്തൊക്കെ ആ വിവാഹവുമായി ബന്ധപ്പെട്ടു സംഭാവന ചെയ്യാന്‍ കഴിയുമെന്നായിരുന്നു ആലോചന, അത് എല്ലാ അര്‍ത്ഥത്തിലും മനോഹരമാക്കാന്‍ എനിക്ക് സാധിച്ചു. ഒന്ന് രണ്ടു മാസം സിനിമ പോലും മാറ്റിവെച്ചാണ് ചേട്ടന്റെ വിവാഹം കെങ്കേമമാക്കാന്‍ ഞാന്‍ തയ്യാറെടുത്തത്. എന്റെ വിവാഹത്തിനു പോലും ഇത്രയും ഒരുക്കങ്ങള്‍ ഞാന്‍ നടത്തില്ല. ചേട്ടന്റെ വിവാഹം പോലെ മാറ്റൊരു സന്തോഷവും തന്റെ ജീവിതത്തിലുണ്ടായിട്ടില്ല എന്ന് അനുശ്രീ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കളര്ഫുളായുള്ള അനുശ്രീയുടെ സഹോദരന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
Post Your Comments