
ശക്തമായ പേമാരിയില്‍ കേരളം സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ചില ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കുകയാണ് നടന്‍ സണ്ണി വെയ്ന്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സണ്ണി വെയ്ന്‍ മുന്നറിയിപ്പ് നല്‍കിയത്.
സാധാരണക്കാരായ രക്ഷാപ്രവർത്തകരുടെ ശ്രദ്ധക്ക് ::
റോഡിന്റെ കീഴിലൂടെ സൈഡിലൂടെ ഒക്കെ പോകുന്ന സീവേജ് ലൈൻ നിറഞ്ഞു വെള്ളം കുത്തി ഒഴുകുന്ന കൊണ്ടു , ആ പ്രഷർ കാരണം “മാൻഹോൾ കവറുകൾ” പൊങ്ങി നീങ്ങി പോന്നിട്ടുണ്ടാവും.. നെഞ്ചിന്റെ ഉയരത്തിൽ വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആ കുഴിയിൽ പെട്ടാൽ തിരിച്ചു കയറൽ അസാധ്യം ആണ്… അതിനാൽ വെള്ളത്തിനു അടിയിൽ മുന്നിൽ വടി കുത്തി നോക്കി കുഴികൾ ഇല്ല എന്നു ഉറപ്പു വരുത്തി മുന്നോട്ട് നീങ്ങുക…. വെളിച്ചം തീരെ കുറവായത് കൊണ്ടു നിങ്ങൾക്ക് അപകടം ഉണ്ടായാൽ കൂടെ ഉള്ളവർ പോലും ചിലപ്പോൾ കാണാൻ സാധ്യത ഇല്ല. സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments