CinemaLatest NewsNEWS

ഝാന്‍സി റാണിയുടെ കഥ പറയുന്ന മണികർണികയുടെ ആദ്യ പോസ്റ്റർ

1857ൽ നടന്ന ഇന്ത്യയുടെ ആദ്യ സ്വതന്ത്രസമര പോരാട്ടത്തിന് നേതൃത്വം വഹിച്ച വീര വനിതയാണ് ഝാന്‍സി റാണി. ഈ സ്വാതന്ത്ര്യ ദിനത്തിൽ ഝാന്‍സി റാണിയുടെ കഥ പറയുന്ന മണികര്‍ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. “എല്ലാ രാജ്യത്തും ഒരു ഹീറോ ഉണ്ട് , എല്ലാ ഇതിഹാസങ്ങൾക്കും ഒരു പാരമ്പര്യം ഉണ്ട്,ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നായിക ഝാന്‍സിയുടെ റാണി” എന്ന ക്യാപ്ഷനോടെ ആണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തു വിട്ടത്.

Image may contain: 2 peopleകങ്കണയാണ് ഝാന്‍സി റാണിയുടെ വേഷത്തിൽ എത്തുന്നത്. കുഞ്ഞിനെയും ചുമലിലേറ്റി ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഝാന്‍സിയായുള്ള കങ്കണയുടെ പോസ്റ്ററാണ് പുറത്ത് വിട്ടത്. അതുല്‍ കുല്‍ക്കര്‍ണി, സോനുസുദ്, അങ്കിത ലൊഖാണ്ഡേ എന്നിവരാണ് കങ്കണയെക്കൂടാതെ പ്രധാന വേഷങ്ങളിലെത്തുന്നത്. റാണി ലക്ഷ്മിബായിയുടെ ഉറ്റസുഹൃത്തായ ജാലക്ബാരി ബായ് ആയിട്ടാണ് അങ്കിത എത്തുന്നത്. ഗബ്ബാർ ഈസ് ബാക് എന്ന ചിത്രത്തിന് ശേഷം കൃഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

shortlink

Related Articles

Post Your Comments


Back to top button