ഷൂട്ടിംഗ് സെറ്റില്‍ അപകടങ്ങള്‍ സംഭവിക്കുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍ പുറത്ത് വരാറുണ്ട്. മലയാളത്തിന്റെ യുവ താരം നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ നിരവധി സാഹസിക രംഗങ്ങള്‍ ഉണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെ ഒരു മുതലത്തടാകത്തില്‍ നിവിന്‍ പോളിക്കിറങ്ങേണ്ടി വന്നുവെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കുളത്തിലിറങ്ങിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നിവിന്‍ പോളി.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … “വനമധ്യത്തിലെ ഒരു കുളത്തിലാണ് ഷൂട്ടിംഗ്. അതിരാവിലെ പുറപ്പെട്ടു. ലൊക്കേഷനെത്തും വരെ ഞാന്‍ വണ്ടിയില്‍ കിടന്ന് ഉറക്കത്തിലായിരുന്നു. അവിടെ ചെന്നപ്പോള്‍ ഷൂട്ടിംഗ് കാണാനായി കുറേ നാട്ടുകാരും ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ സഞ്ചാരികളുമൊക്കെയുണ്ട്. കുളം കണ്ടിട്ട് എന്തോ പന്തികേട് തോന്നിയെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. ഞാന്‍ ചാടി നീന്തി കയറി. ഒറ്റ ടേക്കിന് ഓകെ. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ അടക്കം പറയുന്നുണ്ട്. കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിയത് നാനൂറോളം മുതലകലുള്ള ആ കുളത്തില്‍ ചാടാനുള്ള എന്റെ ധൈര്യത്തെ അഭിനന്ദിക്കുകയായിരുന്നു അവര്‍. ഒരു മുതല ഉണ്ടെന്നറിഞ്ഞെങ്കില്‍ പോലും ഞാന്‍ വിറച്ചേനെ. പിന്നെ നാട്ടുകാര്‍ ഇവിടുത്തെ മുതലക്കുളത്തിന്റെ കഥ പറഞ്ഞു. മുതലകള്‍ ആരെയും ഉപദ്രവിക്കാതിരിക്കാനും അവയെ പ്രീതിപ്പെടുത്താനുമായി പൂജകള്‍ ചെയ്ത് ഒരു കുടം കുളത്തില്‍ കമിഴ്ത്തിയിട്ടുണ്ടത്രേ.
നട്ടുച്ചയ്ക്ക് ചൂടുകായാനായി മുതലകള്‍ ഒന്നിച്ച് കുളത്തിന് നടുവിലുള്ള പാറയില്‍ കയറുമെന്ന് അവര്‍ പറഞ്ഞു. പറ്റിക്കാന്‍ പറയുകയായിരിക്കും എന്ന് കരുതി. ഉച്ചയടുത്തപ്പോള് ഒരു പടുകൂറ്റന്‍ മുതല പാറയില്‍ അള്ളിപ്പിടിച്ചു കയറുന്നത് കണ്ടതോടെ എന്റെ ഉള്ളു കാളി. കുറച്ച് കഴിഞ്ഞപ്പോള്‍ പാറ നിറയെ പല വലുപ്പത്തിലുള്ള ഉഗ്രന്‍ മുതലകള്‍ രണ്ടാമതൊരു ടേക്ക് വേണ്ടി വരാതിരുന്നതിന് ദൈവത്തിന് നന്ദി പറഞ്ഞു.”
കടപ്പാട് : വനിത
Post Your Comments