Cinema

ഞാൻ പല അബദ്ധത്തിലും ചെന്ന് ചാടിയിട്ടുണ്ട്, നമ്മൾ തെറ്റുകാരല്ലെങ്കിൽ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല: നയൻ‌താര

തമിഴിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടത്തിൽ ആണ് മലയാളികളുടെ കൂടെ സ്വന്തം ആയ നയൻ‌താര. ചിമ്പു, പ്രഭുദേവ എന്നി പ്രണയങ്ങളിൽ പല തരത്തിലുള്ള കബളിപ്പിക്കലിലും പെട്ടയാളാണ് നയൻസ്. പൊതുവെ സിനിമകളുടെ പ്രൊമോഷന് വേണ്ടി കേറി ഇറങ്ങുന്ന നടിയല്ല നയൻ‌താര. പക്ഷെ ഇപ്പോൾ ആദ്യം ആയി തന്റെ പുതിയ ചിത്രം “കോകോ” യുടെ പ്രൊമോഷനായി വന്നപ്പോൾ ആണ് നടി മനസ് തുറന്നത്.

“ലോകം നിങ്ങളെ ഓരോ ദിവസവും കാണുന്നത് ഓരോ തരത്തിലാണ്. ഇന്നൊരു ദിശയിൽ ആണെങ്കിൽ നാളെ അതിനു വിപരീതം ആയിരിക്കും. ഇന്ന് നിങ്ങളെ ചിലര്‍ക്ക് ഇഷ്ടമായിരിക്കും. നാളെ അവര്‍ക്ക് നിങ്ങളോട് വെറുപ്പായിരിക്കും. അതുകൊണ്ട് മറ്റുള്ളവര്‍ നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്ന് ആലോചിച്ച് കൊണ്ടിരുന്നാല്‍ നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകില്ല. നമ്മൾ തെറ്റുകാർ അല്ല എന്ന വിശ്വാസം ഉണ്ടെങ്കിൽ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യം ഇല്ല. ജീവിതത്തിൽ അബദ്ധങ്ങളിൽ ചാടുന്നത് സ്വാഭാവികം ആണ്, ഞാൻ അബദ്ധങ്ങളിൽ ചാടിയിട്ടുണ്ട്.” നയൻ‌താര പറഞ്ഞു.

തന്റെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും ബന്ധത്തെ കുറിച്ചും നയൻസ് പറയുന്നു. വിഘ്‌നേശിന് 10 ൽ 9.9 മാർക്ക് നൽകുന്നു എന്ന് നയൻസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button