BollywoodGeneralNEWS

അമ്മ അത്ഭുതമാണ് ആനന്ദമാണ്; അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളുമായി അമിതാബ് ബച്ചന്‍

അമ്മ തേജി ബച്ചന്‍റെ ഓര്‍മ്മകളുമായി അമിതാബ് ബച്ചന്‍. അമ്മയുടെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് ആരുടേയും കണ്ണ് നനയിക്കുന്ന ബിഗ്ബിയുടെ ഹൃദയ വികാരമായ കുറിപ്പ്.

വിജയം കൈവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ അമ്മ കൂട്ടിനുണ്ടാകും, വിജയം നേടിയാല്‍ ആനന്ദക്കണ്ണീര്‍ പൊഴിക്കും അതാണ് എന്റെ അമ്മ അമിതാബ് ബച്ചന്‍ പറയുന്നു. അമ്മയുടെ അവസാനം ദിവസം വരെയും ഞാന്‍ ഭക്ഷണം കഴിച്ചോ എന്നറിയാന്‍ അമ്മ നിര്‍ബന്ധം പിടിക്കുമായിരുന്നു, പുറത്തേക്ക് പോകുമ്പോള്‍ വൈകരുതെന്ന് ഉപദേശിക്കും. എന്നെ സിനിമയ്ക്ക് പരിചയപ്പെടുത്തിയത് അമ്മയാണ്. സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അമ്മ എന്നില്‍ നിറച്ചു, ചിരിയും പാട്ടും സന്തോഷവുമായാണ് എപ്പോഴും കാണാന്‍ കഴിയുക. വൈകാരികതോടെ അമിതാബ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button