Cinema

കേരളത്തിന് സഹായമായി ദുരിതാശ്വാസനിധിയിലേക്ക് നടികർ സംഘത്തിന്റെ അഞ്ച് ലക്ഷം

മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന മലയാളികൾക്കായി തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നടികർ സംഘം 5 ലക്ഷം രൂപ നൽകും. നടികർ സംഘം പ്രസിഡന്റ് നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. ട്രഷറർ കാർത്തി, കമ്മിറ്റി അംഗങ്ങളായ നടൻ പശുപതി, ശ്രീമൻ, അജയ് രത്നം, മനോബാല, നടി സോണിയ, സംഗീത തുടങ്ങിയവർ പങ്കെടുത്തു.

സൂര്യ , കാർത്തി, കമൽഹാസൻ എന്നിവർ ഇന്നലെ ദുരിതാശ്വാസമിതിയിലേക്ക് സംഭാവന നൽകിയിരുന്നു. താരസഹോദരങ്ങളായ കാർത്തിയും സൂര്യയും ചേർന്ന് 25 ലക്ഷവും കമൽഹാസൻ 25 ലക്ഷവും സംഭാവന ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്നു. തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയും കേരളത്തിനുള്ള തങ്ങളുടെ സഹായമായ 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button