മലയാളവും തമിഴും കടന്നു ബോളിവുഡില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി ലക്ഷ്മി റായി. ജൂലി 2വിനു ശേഷം സിന്‍ഡ്രല്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. എന്നാല്‍ നയന്‍ താര ഉള്‍പ്പെടെ ആറ് നായികമാര്‍ ഉപേക്ഷിച്ച വേഷമാണ് താരം ഏറ്റെടുത്തിരിക്കുന്നത്.
പ്രശസ്തമായ സിന്‍ഡ്രല്ല കഥയുടെ ഒരു ഇന്ത്യന്‍ പതിപ്പായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന് വിനോദ് വെങ്കടേഷ് ആണ്. മുന്‍പ് എസ്.ജെ.സൂര്യയുടെ അസോസിയേറ്റ് ആയിരുന്നു വിനോദ്. ചെന്നൈ നഗരത്തിലും ഒരു വനമേഖലയിലുമായി നടക്കുന്ന ചിത്രത്തില്‍ നഗരത്തില്‍ ജീവിക്കുന്ന ഒരു റോക്ക് ഗിത്താറിസ്റ്റിന്റെ വേഷമാണ് റായ് ലക്ഷ്മിക്കെന്നും സൂചന.
“പലരോട് ഈ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിരുന്നു. നയന്‍താര, ത്രിഷ, അമി ജാക്സണ്, ഹന്‍സിക, ഐശ്വര്യ രാജേഷ്, മനീഷ യാദവ് എന്നിവരോടൊക്കെ. സിനിമയുടെ ടൈറ്റിലും വിഷയവുമൊക്കെ എല്ലാവര്ക്കും ഇഷ്ടമായി. എന്നാല്‍ ഒരു കാരണത്താലല്ലെങ്കില്‍ മറ്റൊന്നിനാല്‍ ആരും ഇത് ഏറ്റെടുത്തില്ല. അവസാനം റായ് ലക്ഷ്മിയില്‍ എത്തുകയായിരുന്നു.” മൂന്ന് ഗെറ്റപ്പുകളിലാണ് ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഇന്ത്യന്‍ സിനിമാ പതിവ് പോലെ നായികയുടെ പ്രണയമൊന്നും സിനിമയുടെ ഭാഗമല്ലെന്നും പറയുന്നു സംവിധായകന്.
Post Your Comments