
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മോഹൻലാലിനെ മികച്ച കുട്ടികളുടെ ചിത്രത്തിന് പുരസ്കാരം ലഭിച്ച ദിപേഷ് അവഗണിച്ചത് വലിയ വിവാദം ആയിരുന്നു. ഇപ്പോൾ അതിനു വിശദീകരണവും ആയി എത്തിയിരിക്കുകയാണ് ദിപേഷ്. “സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്നവരെ കെട്ടിപ്പിടിക്കാൻ ഞാനില്ല. അത് ഏതു പടച്ചതമ്പുരാനായാലും. സായിപ്പിനെ കാണുമ്പോൾ കാവത് മറക്കില്ല. അത് പൊതുവേദിയായാലും അടച്ചിട്ട മുറിയിൽ ആയാലും. ഒറ്റ നിലപാട് മാത്രം” എന്നാണ് ദിപേഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിൽ ദിപേഷ് നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എതിർക്കുന്നവർ സർക്കാരിന് നൽകിയ നൽകിയ നിവേദനത്തിലും ദിപേഷ് ഒപ്പു വച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് മോഹന്‍ലാല്‍ സ്വീകരിക്കുന്നതിന്റെ പേരിലായിരുന്നു നടനെതിരെ പ്രതിഷേധമുണ്ടായത്. ഈ വിവാദങ്ങള്‍ തള്ളിയാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥി ക്ഷണിച്ചത്.
Post Your Comments