തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകൻ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു.
സുഹൃത്തുക്കൾക്കൊപ്പം വരുകയായിരുന്ന ധ്രുവിന്റെ കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഒാട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോണ്ടി ബസാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ധ്രുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. വിജയ് ദേവർഗോണ്ഡ നായകനായ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം. ചിത്രീകരണം പൂർത്തിയായ വർമ ഈ വർഷം അവസാനം തിയേറ്ററുകളിലെത്തും.
Post Your Comments