തനിക്ക് ഇനി എത്ര വലിയ തുക പ്രതിഫലം തന്നാലും നരസിംഹം പോലൊരു ചിത്രം ചെയ്യില്ല എന്ന് സംവിധായകനും നടനുമായും രഞ്ജിത്. ഒരേ രീതിയിൽ ഉള്ള ചിത്രങ്ങൾ ചെയ്തു കൊണ്ടിരുന്നാൽ സംവിധായകൻ എന്ന നിലയിൽ ബോർ അടിക്കുമെന്നും വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യുന്നത് ആണ് തനിക്ക് ത്രില്ല് എന്നും ഒരു അഭിമുഖത്തിൽ രഞ്ജിത് പറയുന്നു.
“പലരും ചോദിക്കാറുണ്ട് നരസിംഹം പോലത്തെ ചിത്രങ്ങൾ ചെയ്തുടെ, എന്തിനാണ് തിരക്കഥ, പാലേരിമാണിക്യം പോലത്തെ ചിത്രങ്ങൾ ചെയ്യുന്നത്. പക്ഷെ ഒരേപോലെ ഉള്ള ചിത്രങ്ങൾ ചെയ്യുന്നവർ പെട്ടെന്ന് വിസ്മരിക്കപ്പെടും. മലയാള സിനിമ മാറ്റത്തിന്റെ പാതയിൽ ആണ്. അതിനെ പിന്തുടരണം. അവിടെ ഇതുപോലത്തെ ചിത്രങ്ങൾക്ക് ഇനി സ്ഥാനമില്ല. എത്ര പ്രതിഫലം തരാം എന്ന് പറഞ്ഞാലും നരസിംഹം പോലൊരു ചിത്രം ചെയ്യാൻ കഴിയില്ല.” രഞ്ജിത് വ്യക്തമാക്കുന്നു.
രഞ്ജിത്തിന്റെ അടുത്തതായി പുറത്തു വരാനിരിക്കുന്ന ചിത്രം മോഹൻലാൽ നായകനാകുന്ന ഡ്രാമയാണ്. ചിത്രം കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഒരു ഫാമിലി ഡ്രാമ ചിത്രം ആണെന്നും ഹാസ്യാത്മകമായ സന്ദർഭങ്ങളിലൂടെ ആണ് ചിത്രം മുന്നോട്ട് പോകുന്നതെന്നും രഞ്ജിത് പറഞ്ഞു.
ഡ്രാമ എന്ന ചിത്രം പൂർണമായും ലണ്ടനിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമെ ആശാ ശരത്, നിരഞ്ജൻ മണിയൻപിള്ള, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി, ബൈജു, കനിഹ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Post Your Comments