മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് ജനപ്രീതി ആര്‍ജ്ജിച്ചു മുന്നോട്ട് പോകുകയാണ്. അവതാരകയായ രഞ്ജിനി ഹരിദാസ് ഷോയിലെ ഒരു മികച്ച മത്സരാര്‍ത്ഥിയാണ്. അന്‍പത് ദിനങ്ങള്‍ പിന്നിടുന്ന ഈ ഷോയില്‍ ബിഗ് ബോസിനെ കെട്ടാന്‍ താല്പര്യമുണ്ടെന്ന തുറന്നു പറച്ചിലുമായി രഞ്ജിനി.
പേര്ളിയും അര്‍ച്ചനയും രഞ്ജിനിയും ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനിടയിലാണ് രഞ്ജിനി ഇത് തുറന്നു പറയുന്നത്. ബിഗ് ബോസ് തരുന്ന ടാസ്ക്കുകളെയും മറ്റുളള കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു ഇവരുടെ സംസാരം. ബിഗ് ബോസിനെ പുകഴ്ത്തികൊണ്ടായിരുന്നു എല്ലാവരും സംസാരിച്ചത്. ബിഗ് ബോസിനെക്കുറിച്ചു പറയുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി രഞ്ജിനിയോട് അര്‍ച്ചന ഒരു ചോദ്യം ചോദിച്ചത്
ബിഗ് ബോസിനെ കെട്ടാന്‍ താല്‍പര്യമുണ്ടോയെന്നായിരുന്നു രഞ്ജിനി ഹരിദാസിനോട് അര്‍ച്ചന ചോദിച്ചിരുന്നത്. അര്‍ച്ചനയുടെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ രഞ്ജിനിയുടെ മറുപടി വന്നിരുന്നു. കെട്ടുന്നെങ്കില്‍ ബിഗ് ബോസിനെ പോലെ ആറ്റിറ്റ്യൂഡ് ഉളള ഒരാളെ കെട്ടണമെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. കണ്ടില്ലെങ്കിലും കുഴപ്പമില്ല, നമ്മുക്ക് ഇപ്പോള്‍ തന്നെ അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നാണ് പേര്ളിയുടെയും അര്‍ച്ചനയുടെ അഭിപ്രായം
Post Your Comments