
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ കൈകൊണ്ടു വെടിയുതിര്‍ക്കുന്ന ആംഗ്യം കാണിച്ചതിന്റെ പേരില്‍ നടന് അലന്‍സിയര്‍ വിവാദത്തിലായി. മോഹന്‍ലാലിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ സംഭവം വിവാദത്തിലായതോടെ അലന്‍സിയറിനോട് അമ്മ വിശദീകരണം ചോദിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് അലന്‍സിയര്‍ പറയുന്നു..”അന്ന് ഒന്നും സംഭവിച്ചിട്ടില്ല. അത് ഒരു പത്രത്തിന്റെ ലേഖകന്‍ അയാള്‍ക്ക് തോന്നിയ ഭാവനയില്‍ എഴുതിയ വാരയാത്താണ്. അതിന് അപ്പുറം ഒന്നുമില്ല. ഞാന്‍ വാഷ് റൂമിലേക്ക് പോകുന്ന വഴിക്ക് മോഹന്‍ലാലിന്റെ പ്രസംഗം തുടരുന്നതിനിടെ ചുമ്മാ കൈ കൊണ്ട് കാണിച്ച ആംഗ്യം. ഇതിന് ഇത്രയും വ്യാഖ്യാനം കിട്ടുമെന്നും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്നും കരുതിയില്ല. ഞാന്‍ പറയാനുള്ളത് സത്യസന്ധമായി പറയുന്ന വ്യക്തിയാണ്. മോഹന്‍ലാല്‍ എന്ന മഹാനടനെതിരേ ഞാന്‍ എന്തിന് പ്രതിഷേധിക്കണം. ഞാന്‍ എന്തിന് വെടിയുതിര്‍ക്കണം. എന്നെ പോലുള്ളവര്‍ക്ക് ആദ്യമായി അവാര്‍ഡ് കിട്ടുമ്പോള്‍ ലാലേട്ടനെ പോലൊരു മഹാനടന് അവിടെയുള്ളത് ആദരവാണ്. ”
Post Your Comments