
സത്യേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിലെ ദിൽബർ എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവ നടി നോറ ഫത്തേഹിയുടെ പുതിയ ഗാനം വൈറല്‍. അമർ കൗശിക് ഒരുക്കുന്ന സ്ത്രീയിലെ കാമേരിയ പാട്ടിന് ചൂടൻ ചുവടുകൾ വച്ച് ആരാധകരെ ആവേശത്തിലാക്കുകയാണ് നോറ ഫത്തേഹി.
ആസ്ത ഗിൽ, സച്ചിൻ സാഘ്വി, ജിഗർ സരയ്യ, ദിവ്യകുമാർ എന്നിവരാണ് പാടിയിരിക്കുന്നത്. ആദ്യം പുറത്തു വന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബോളിവുഡ് ഗാനങ്ങളുടെ എല്ലാ തകർപ്പൻ നമ്പറുകളും ഈ ഗാനത്തിന് അകമ്പടിയായി ചേർത്തിട്ടുണ്ട്. ചന്ദേരി എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
മലയാളത്തിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നോറ ഫത്തേഹി.
Post Your Comments