തമിഴക രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വച്ച നടന് കമല്‍ഹാസന്റെ പുതിയ തീരുമാനത്തിനെതിരെ ശ്രുതിയും അക്ഷരയും. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച കമല്ഹസന് താന്‍ അഭിനയത്തില്‍ നിന്നും പിന്മാരുന്നുവെന്നു ആരാധകരെ അറിയിച്ചിരുന്നു. താന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ എന്ത് കൊണ്ട് തീരുമാനം എടുത്തു എന്നതിനെ കുറിച്ചും കമല്‍ പ്രതികരിച്ചു.
ഒരു അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ഉയര്‍ന്ന രണ്ട് പ്രധാന ശബ്ദങ്ങള്‍ തന്റെ മക്കളുടേതാണെന്ന് കമല്‍ പറയുന്നു. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഈ തീരുമാനത്തിനെതിരാണെന്നും അവര്‍ ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ലയെന്നും പറഞ്ഞ താരം പൂര്‍ണ്ണമായി അതൃപ്തിയിലാണ് അവര്‍ എന്നും കൂട്ടിച്ചേര്‍ത്തു.” പ്രത്യേകിച്ച് ശ്രുതി. അവള് ചോദിക്കുന്നത്, എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ്. അങ്ങനെ ചോദിക്കുക എന്നത് അവളുടെ അവകാശമാണ്. ആ കലാകാരന് അവളിലും ഉണ്ട്. അവള് അവളുടെ ഡിഎന്‍എയെ ചൊല്ലി അഭിമാനിക്കുന്നുണ്ട്” കമല്‍ പറയുന്നു
Post Your Comments