CinemaLatest NewsMollywood

ആഘോഷമേതായാലും ആ രുചി നഷ്ടപ്പെടുത്താൻ എനിക്കിഷ്‌‌ടമല്ല; മൃദുല വിജയ്‌

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി ടെലിവിഷന്‍ രംഗത്ത് തിരക്കിലായ മൃദുല ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പൂക്കളമിടുമായിരുന്നു. ആ പതിവ് എന്നാല്‍ ഇപ്പോഴില്ലെന്ന് താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. ”തിരുവോണത്തിന്റെ അന്ന് എല്ലാവരും ചേർന്നു സദ്യയുണ്ടാക്കും. അമ്മയാണ് പ്രധാന കുക്ക്. ഞാൻ സഹായി മാത്രമാണ്. പച്ചക്കറികൾ അരിയുക, തേങ്ങാ ചിരവുക തുടങ്ങിയ കൊച്ചു ചുമതലകൾ മാത്രമേ എനിക്കുള്ളൂ. ഞാനതെല്ലാം കൃത്യമായി ചെയ്യും. ബാക്കിയെല്ലാം അമ്മയുടെ കയ്യിലാണ്.

ഓണസദ്യയെന്നു കേൾക്കുമ്പോള്‍ ആദ്യം മനസിലേക്കു വരിക പായസമാണ്. എനിക്ക് ഏറെ പ്രിയം പാൽപായസത്തിനോടാണ്. സേമിയമോ പലഡായോ എന്തും പായസമായാലും അമ്മ ഉണ്ടാക്കണമെന്നൊരു നിർബന്ധം മാത്രമേയുള്ളൂ. അമ്മയുണ്ടാക്കുന്ന പായസത്തിനു ഒരു പ്രത്യേക രുചിയാണ്. ആഘോഷമേതായാലും ആ രുചി നഷ്ടപ്പെടുത്താൻ എനിക്കിഷ്‌‌ടമല്ല.”

shortlink

Related Articles

Post Your Comments


Back to top button