
ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്ന ആഹ്ലാദത്തിൽ ആണ് വിദ്യാ ബാലൻ അതും ഇതിഹാസം എന്ന് കണക്കാക്കുന്ന എൻടിആർ ന്റെ ഭാര്യയുടെ വേഷം. ഈ വേഷം അരങ്ങേറ്റം ആയി ലഭിച്ചതിൽ അതീവ സന്തോഷവതിയാണ് വിദ്യാ ബാലൻ.
ഇതു തന്റെ ആദ്യ തെലുങ്ക് ചിത്രം ആണെന്നും മറ്റു ഭാഷകളിൽ അഭിനയിക്കുന്നതിൽ താൻ വളരെ സന്തോഷവതി ആണെന്ന് വിദ്യ പറയുന്നു. മലയാളത്തിൽ തനിക്ക് ചെറിയ വേഷം ആണ് കിട്ടിയിട്ടുള്ളത് പക്ഷെ ഇതിൽ ഒരു മുഴു നീല വേഷം ലഭിച്ചിരിക്കുകയാണെന്ന് വിദ്യ കൂട്ടിച്ചേർത്തു
കൃഷ് ആണ് ആന്ധ്രാ സൂപ്പർസ്റ്റാറും മുഖ്യമന്ത്രിയും ആയിരുന്ന എൻടി രാമറാവുവിന്റെ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നന്ദമുരി ബാലകൃഷ്ണ ആണ് എൻടിആർ ആയി അഭിനയിക്കുന്നത്.
Post Your Comments