Cinema

ആടിന്റെ പരാജയം തന്നെ വല്ലാതെ തളർത്തിയെന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസ്

ആടിന്റെ ഒന്നാം ഭാഗം പരാജയപ്പെട്ടത് തന്നെ വല്ലാതെ തളർത്തിയിരുന്നതായി മിഥുൻ മാനുവൽ തോമസ്. താൻ സംവിധാന രംഗത്തേക്ക് വന്നത് ശരിയായില്ല എന്നുവരെ തോന്നി എന്ന് മിഥുൻ പറയുന്നു. ഒരു അഭിമുഖത്തിലാണ് മിഥുൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഏറെ പ്രതീക്ഷയോടെ ആണ് ആദ്യ സംവിധാന സംരഭം ആയ ആട് തീയേറ്ററുകളിലെത്തിച്ചത്. ട്രെയിലറിന് കിട്ടിയ അഭിപ്രായം ഒക്കെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. പക്ഷെ ചിത്രം പരാജയപെട്ടു. കഥ എഴുതി നടന്നാൽ പോരായിരുന്നോ എന്ന് പലരും ചോദിച്ചു. കൂടെ നിന്നവർ ഒക്കെ അകന്നു എന്നും , തോറ്റവരോട് ഒപ്പം നിൽക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ലലോ എന്നും മിഥുൻ പറയുന്നു. പക്ഷെ പിന്നീട് ഒരു വാശിയായി ഈ പരാജയം മാറി എന്നും , എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറികളയാം എന്ന് തീരുമാനിച്ചു എന്ന് മിഥുൻ കൂട്ടി ചേർത്തു.

അതിനിടയിൽ ആണ് ആട് ഡിവിഡി ഇറങ്ങുന്നത്. ശവക്കല്ലറ പൊളിച്ചു ഷാജി പാപ്പനും പിള്ളേരും പുറത്തു വന്നു. ജനം ചിത്രത്തെ ഏറ്റെടുത്തു. അവിടുന്നാണ് എല്ലാം മാറിയത്. ആ സമയത്തും രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച് ആലോചിച്ചിരുന്നില്ല എന്ന് മിഥുൻ പറയുന്നു. ഒരു ഫീൽ ഗുഡ് പടം എടുക്കണം എന്ന ആഗ്രഹത്തിൽ ആണ് ആന്മരിയ എടുത്തത്.

ദുബായിലെ ജോലി നഷ്ടപ്പെട്ടപ്പോൾ ആണ് മിഥുൻ നാട്ടിൽ വന്നത്. ജോലി പോയതാണ് തന്റെ ജീവിതം മാറ്റി മാറിച്ചതെന്നു മിഥുൻ ഓർക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button