ആഷിക് അബു സംവിധാനം ചെയ്ത ‘മായനദി’ യുവ സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ വലിയ രീതിയില്‍ സ്ഥാനം നേടിയിരുന്നു. ‘സെക്സ് ഈസ് നോട്ട് പ്രോമിസ്’ എന്ന് നായിക നായകനോട് പറയുന്നതടക്കം ചിത്രത്തിന്റെ പ്രമേയത്തോട് ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ചും കിടപ്പറ രംഗത്തെക്കുറിച്ചും അടുത്തിടെ ഒരു ടിവി അഭിമുഖത്തില്‍ ടോവിനോ പങ്കുവെച്ചു.
‘മായനദി’യില്‍ ചുംബനമുണ്ട്, കിടപ്പറ ദൃശ്യമുണ്ട് എന്നൊക്കെ ചിലര്‍ ആരോപിച്ചിരുന്നു, പക്ഷെ മോശമായ ഒന്നും അതില്‍ കാണിക്കുന്നില്ല, എന്റെ കാല്പാദവും, പുറംവശവും മാത്രമാണ് അതില്‍ കാണിച്ചിരിക്കുന്നത്,അത്രയും ദൃശ്യങ്ങള്‍ കൊണ്ട് അങ്ങനെയൊരു പ്രണയരംഗം ക്രിയേറ്റ് ചെയ്യുന്നത് ഫിലിം മേക്കറുടെ കഴിവാണ്. എനിക്ക് അവരിലുള്ള വിശ്വാസം കൊണ്ടാണ് ഞാന്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ക്ക് സമ്മതിക്കുന്നത്.
ഇത് പോലെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഭാര്യയോടാണ്. ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് അവള് പറയും, പക്ഷെ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം ഇതാക്കരുതെന്നും ഭാര്യ വ്യക്തമാക്കും. ചിരിയോടെ ടോവിനോ പങ്കുവെച്ചു.
Post Your Comments