ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ് മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’!. എംജി ആറിന്റെയും, കരുണാനിധിയുടെയും ജയലളിതയുടെയുമൊക്കെ ജീവിതാനുഭവങ്ങള്‍ സ്ക്രീനിലെത്തിയപ്പോള്‍ കാഴ്ചക്കാര്‍ അത്ഭുതപൂര്‍വ്വം കണ്ണ് നട്ടിരുന്നു!!. തമിഴില്‍ ഇരുവറോളം ജനപ്രീതി ഉണ്ടാക്കിയ ചിത്രം ഇതുവരെ സംഭവിച്ചിട്ടില്ല എന്നാണു പ്രേക്ഷകരും പങ്കുവെയ്ക്കുന്നത്. എംജിയാറിന്റെ വേഷത്തില്‍ മോഹന്‍ലാലും, കരുണാനിധിയുടെ വേഷത്തില്‍ പ്രകാശ് രാജുമാണ് അഭിനയിച്ചത്.
ജയലളിതയുടെ വേഷത്തില്‍ ഐശ്വര്യാ റായ് ബിഗ്സ്ക്രീനില്‍ അത്ഭുതപ്പെടുത്തിയപ്പോള്‍, എം.ജി ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനായി അഭിനയിച്ചത് ഗൗതമിയായിരുന്നു.
ഇരുവരില്‍ അഭിനയിയിക്കുമ്പോള്‍ പ്രകാശ് രാജ് തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നില്ല. ഒരു പുതുമുഖത്തിന്റെ യാതൊരു സങ്കോചവുമില്ലാതെ തന്നിലെ വേഷം പ്രകാശ് രാജ് മികവുറ്റതാക്കി.
മമ്മൂട്ടിയില്‍ നിന്നും കമല്‍ഹാസനില്‍ നിന്നുമൊക്കെ മാറിയിട്ടാണ് ഇരുവറിലെ കരുണാനിധിയുടെ വേഷം അന്നത്ര പരിചയ സമ്പന്നനല്ലാത്ത പ്രകാശ് രാജ് എന്ന അതുല്യ നടനിലേക്ക് എത്തുന്നത്.
മമ്മൂട്ടിയും കമല്‍ഹാസനുമൊക്കെ ഈ വേഷം നിരസിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എംജി ആറിന്റെ റോളിലെത്തുന്ന മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്യുന്നതെന്ന കാരണത്താലാകും കരുണാനിധിയുടെ കഥാപാത്രത്തോട് സൂപ്പര്‍ താരങ്ങള്‍ കൈമലര്‍ത്തിയത്.
Post Your Comments