രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് സ്റ്റാർ സംവിധായകൻ കരൺ ജോഹർ വീണ്ടും സംവിധാന രംഗത്തേക്ക്. “താഖത്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടാണ് കരൺ ഇക്കാര്യം അറിയിച്ചത്. ബോളിവുഡിലെ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളായ രൺവീർ സിംഗ്, കരീന കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ, അനിൽ കപൂർ, ഭൂമി പടനേകർ , ജാൻവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
I am so excited and honoured to announce the lead cast of #TAKHT@RanveerOfficial #KareenaKapoorKhan @aliaa08 @vickykaushal09 @psbhumi #JanhviKapoor @AnilKapoor #HirooYashJohar @apoorvamehta18@sumit_roy_ @hussainhaidry pic.twitter.com/ifgb8RC7uV
— Karan Johar (@karanjohar) August 9, 2018
മുഗൾ ഭരണകൂടത്തിൽ സിംഹാസത്തിനായി നടന്ന യുദ്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നതെന്ന് കരൺ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
An incredible story embedded in history…
An epic battle for the majestic Mughal throne…
A story of a family, of ambition, of greed, of betrayal, of love & of succession…
TAKHT is about WAR for LOVE….@dharmamovies @apoorvamehta18 pic.twitter.com/BQg6SvdFfb— Karan Johar (@karanjohar) August 9, 2018
കരൺ ജോഹറിന്റെ പുതിയ ചിത്രത്തിൽ ഭാഗം ആകാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണെന്ന് രൺവീർ സിംഗ് അഭിപ്രായപ്പെട്ടു. താൻ വീണ്ടും തുടങ്ങിയിടത്തേക്ക് തന്നെ തിരിച്ചു പോകുന്നു എന്നാണ് ആലിയ ഭട്ട് പ്രതികരിച്ചത്. കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെ ആണ് ആലിയ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അനിൽ കപൂറും ചിത്രത്തിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു.
Post Your Comments