സഞ്ജയ് ദത്തിന്റെ ജീവിത കഥയില്‍ നായകനായതിന്റെ ത്രില്ലിലാണ് രണ്‍ബീര്‍ കപൂര്‍.സഞ്ജയ് ദത്തിന്റെ ജീവചരിത്രം പറയുന്ന ‘സഞ്ജു’ എന്ന ബോളിവുഡ് ചിത്രം പ്രേക്ഷക മനസ്സ് കീഴടക്കുമ്പോള്‍ ചിത്രത്തില്‍ നായകനായി അഭിനയിച്ച രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ദത്തുമായി ബന്ധപ്പെട്ട പഴയ ഒരു സംഭവ കഥ വിവരിക്കുകയാണ്.
‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സംഭവമുണ്ടായി, എന്റെയും സഞ്ജയ് ഭായിടേയും വീടുകള്‍ അടുത്തടുത്തായിരുന്നു. സഞ്ജയ് ഭായ് എന്ന അനിയനെപ്പോലയാണ് കരുതിയിരുന്നത്, ഭായ് ഞങ്ങളുടെ ഹീറോയായിരുന്നു. മിക്കദിവസവും ഞാന്‍ വാച്ച്മാനെ വിളിച്ചുണര്‍ത്തി ഗേറ്റ് തുറപ്പിക്കും.
സഞ്ജു ഭായിടെ ഫെറാരിയില്‍ നഗരം ചുറ്റി കാണാനായിരുന്നു ആ പോക്ക്. അതെല്ലാം അച്ഛന്‍ അറിയുന്നുണ്ടായിരുന്നു. പിന്നീടു അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ആദ്യത്തെ സ്പോര്‍ട്സ് കാര്‍ ഞാന്‍ വാങ്ങി. അതോടെ അച്ഛന്‍ വല്ലാതെ ദേഷ്യപ്പെട്ടു. നിന്നെപ്പോലെ എന്റെ മകനെയും മോശാമാക്കുമോ എന്ന് അച്ഛന്‍ ചോദിച്ചു. പക്ഷെ അച്ഛന്റെ ഇടപെടല്‍ അങ്ങനെ ആയിരുന്നിട്ടും ഇന്നും അദ്ദേഹത്തിന് എന്നോടുള്ള സ്നേഹത്തില്‍ കുറവില്ല’. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ബീര്‍ സഞ്ജയ് ദത്തുമായുള്ള സ്നേഹ ബന്ധത്തെക്കുറിച്ച് പങ്കുവെച്ചത്.
Post Your Comments