‘അങ്കമാലി ഡയറീസ്’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടനാണ് ആന്റണി വര്‍ഗീസ്. ക്വീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ലാളന ഏറ്റുവാങ്ങിയ താരമാണ് സാനിയ. ഒരു പ്രമുഖ മാഗസിന് വേണ്ടി ഇരുവരും ഒന്നിച്ച ഒരു ടോക് ഷോ പ്രേക്ഷകര്‍ക്ക് ഇടയില്‍ കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.
ആന്റണിയുടെ ആദ്യ പ്രണയത്തെക്കുറിച്ച് സാനിയയോട് പങ്കുവെയ്ക്കുമ്പോള്‍ ആങ്ങളമാര് ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിച്ചില്ലേ? എന്ന മറു ചോദ്യം ചോദിച്ച് ആന്റണിയെ ശരിക്കും കുഴപ്പിച്ചിരിക്കുകയാണ് സാനിയ എന്ന പത്താംക്ലാസുകാരി.
പ്രേഷകരുടെ സ്വന്തം പെപ്പെയുടെ ആദ്യ പ്രണയകഥ ഇങ്ങനെ
‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. എനിക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന സുഹൃത്തിന്റെ ചേച്ചിയായിരുന്നു. വെറുതെ പറഞ്ഞിട്ട് പണി മേടിക്കണ്ട എന്ന് ഞാനും കരുതി. പക്ഷെ അവര്‍ക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന് പിന്നീടു ഞാന്‍ അറിഞ്ഞു. പക്ഷെ അവളുടെ ഇഷ്ടം അറിഞ്ഞ നിമിഷം എന്നില്‍ അവള് ഇല്ലായിരുന്നുവെന്നും ആന്റണി വര്‍ഗീസ് ചിരിയോടെ പറയുന്നു’
‘ഇതാണോ അങ്കമാലിക്കാരന്റെ കട്ട ഹീറോയിസം, ധൈര്യമില്ലാത്തവനൊന്നും പ്രേമിക്കാന്‍ നടക്കരുതെന്നായിരുന്നു മലയാള സിനിമയിലെ പുതിയ കുറുമ്പ്കാരി സാനിയയുടെ പ്രതികരണം’.
Post Your Comments