മലയാള സിനിമയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു തുറന്നു പറഞ്ഞ് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. നടി അനുഭവിച്ചത് മാനഭംഗത്തിന് തുല്യമാണെന്നും പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ… ‘ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം. അത് കോടതി നല്‍കും. ഒരാളൊരു ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടിയെ പറ്റു. അതനുഭവിക്കപ്പെട്ടത് ഒരു സ്ത്രീയാണ്. നിയമവ്യവസ്ഥയില്‍ വിശ്വാസം ഉള്ളവരാണ് നമ്മള്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കും അതില്‍ വിശ്വാസമുണ്ട്. അവര്‍ കുടുംബ ജീവിതവുമായി മുന്നോട്ടു പോകുന്നു. ആ ക്രൈം ചെയ്ത വ്യക്തിക്കും വിഷയങ്ങളുണ്ടാകാം. ആ വിഷയം അത് കോടതിയില്‍ നില്‍ക്കുന്നതാണ്. ”
മലയാള സിനിമയില്‍ വനിതാ സംഘടന വന്നതിനെക്കുറിച്ചും റോഷന് പറയുന്നു. സ്ത്രീകളുടെ വിഷയങ്ങള്‍ സംസാരിക്കാന്‍ അങ്ങിനെ ഒരു സംഘടന ഉണ്ടായത് നല്ലതാണ്. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല. മലയാള സിനിമയില്‍ നിരവധി സംഘടനകള്‍ ഉണ്ട്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി വരുന്നതില്‍ എന്താണ് പ്രശ്നമെന്നും റോഷന് ആന്‍ഡ്രൂസ് ചോദിക്കുന്നു
Post Your Comments