Latest NewsMovie GossipsTV Shows

പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേയ്ക്ക് ബിഗ്‌ ബോസ് കുടുംബാംഗങ്ങള്‍ !!

ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ വന്‍ വിജയമായ ബിഗ്‌ ബോസ് റിയാലിറ്റി ഷോ മലയാളത്തിലും ശ്രദ്ധിക്കപ്പെടുകയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ ഷോ ഇപ്പോള്‍ കൂടുതല്‍ ജനകീയമായിരിക്കുന്നു. ഷോയുടെ ഇപ്പോഴത്തെ ചര്‍ച്ച എലിമിനേഷനില്‍ ഇനി പുറത്താകുന്നത് ആരെന്നാണ്.

പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേയ്ക്ക് പോകുന്ന ഈ താര കുടുംബങ്ങളുടെ ഇപ്പോഴത്തെ ഇര ഷിയാസാണ്. ശ്രീനീഷ്, അനൂപ്, ബഷീര്‍ എന്നിവരാണ് എലിമിനേഷനെ കുറിച്ച്‌ സംസാരിക്കുന്നത്. പല വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് നോട്ടപുള്ളിയായി മാറിയിരിക്കുകയാണ് ഷിയാസ്.

ഷിയാസിന്റെ മുന്നും പിന്നും നോക്കാതെയുള്ള സംസാരവും എടുത്തു ചാട്ടവും അപകടത്തിലേയ്ക്കാണെന്നായിരുന്നു പൊതു അഭിപ്രായം. ഇങ്ങനെ പെരുമാറിയാല്‍ പ്രേക്ഷകരുടെ വോട്ട് ലഭിക്കില്ലെന്നും അനൂപ് പറ‍ഞ്ഞു. കാരണമില്ലാത്ത കാരണത്തിനാണ് ഷിയാസ് ഇപ്പോള്‍ സംസാരിക്കുന്നതെന്നാണ് ബഷീറിന്റെ അഭിപ്രായം. വയസിനു മുതിര്‍ന്നവര്‍ തെറ്റ് കാണിച്ചാല്‍ അവന്‍ റിയാക്‌ട് ചെയ്യുന്ന രീതി ശരിയല്ലെന്നും ശ്രീനീഷ് അഭിപ്രായപ്പെട്ടു

ബിഗ് ബോസില്‍ നല്ല രീതിയില്‍ കളിച്ചാല്‍ ഷിയാസിന്റെ പ്രശ്നങ്ങളൊക്കെ തീരുമെന്നാണ് അനൂപിന്റെ അഭിപ്രായം. സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തില്‍ ഒരുപാട് സമ്ബത്തിക ബാധ്യത അവനുണ്ടെന്നും ഇതില്‍ ഭംഗിയായി കളിച്ചാല്‍ അവന് രക്ഷപ്പെടാമെന്നും അനൂപ് ചന്ദ്രന്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button