ആദ്യ ചിത്രം കൊണ്ട് തന്നെ ബോളിവുഡ് ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ജാന്‍വിയുടെ ആദ്യ ചിത്രമായ ധടക് നൂറു കോടി ക്ലബില്‍ ഇടം പിടിച്ചു കഴിഞ്ഞു. . മറാത്തി ചിത്രം സേറാത്തിന്റെ ഹിന്ദി റീമേക്കായ ‘ധടക്’ ആദ്യ ദിവസത്തില്‍ തന്നെ എട്ടു കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു. ധടക് നൂറ് കോടി കടന്നിരിക്കുന്നുവെന്ന സന്തോഷ വാര്‍ത്ത ചിത്രത്തിന്റെ നിര്‍മ്മാതാവായ കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.
Post Your Comments