ഇന്ത്യന്‍ സിനിമാ ലോകത്ത് കാസ്റ്റിംഗ് കൗച്ച് എന്ന സംഗതി കൂടുതല്‍ വിവാദങ്ങളിലേക്ക് വഴി തുറക്കുമ്പോള്‍ അപ്രതീക്ഷിതമായ തുറന്നു പറച്ചില് നടത്തിയിരിക്കുകയാണ് ബോളിവുഡ് താരം അതിഥി റാവു. കാസ്റ്റിംഗ് കൌച്ച് തനിക്ക് നേരെയും പ്രയോഗിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുകയാണ് അതിഥി. ലൈംഗിക ചൂഷണത്തിന് വഴങ്ങാത്ത സാഹചര്യത്തില്‍ തന്നെ എട്ടു വര്‍ഷം സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും സണ്‍ഡെ ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ അതിഥി വ്യക്തമാക്കി.
എന്നോട് അങ്ങനെയൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്കുണ്ടായ ധൈര്യത്തെ ഓര്‍ത്ത് ഇന്നും ഞാന്‍ അത്ഭുതപ്പെടുന്നു. അവര്‍ക്ക് വഴങ്ങാത്ത സാഹചര്യത്തില്‍ എനിക്ക് എട്ടുവര്‍ഷം സിനിമ ഉണ്ടായിരുന്നില്ല, പക്ഷെ പിന്നീടു എനിക്ക് സിനിമകള്‍ ലഭിച്ചു തുടങ്ങി, നമ്മള് ശക്തമായി മുന്നോട്ട് പോയാല്‍ ആര്‍ക്കും നമ്മളെ കീഴ്പ്പെടുത്താന്‍ കഴിയില്ല എന്നെ പഠിപ്പിച്ച പാഠം അതാണ് അതിഥി വിവരിക്കുന്നു.
Post Your Comments