താര പ്രണയവും വിവാഹവും സിനിമാ മേഖലയില്‍ സാധാരണമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും നായികമാര്‍ വിടപറയുന്നതും കുറവല്ല. എന്നാല്‍ വിവാഹ ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറാവുകയാണ് ബോളിവുഡ് താര റാണി ഐശ്വര്യ റായി.
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകളുണ്ട്. വിവാഹത്തിന് മുൻപ് ഈ ജോഡികളുടെ സിനിമകൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുണെങ്കിലും ഇരുവരും വിവാഹ ശേഷം ഒന്നിച്ചഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.
അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുൻ എന്ന ചിത്രത്തിലൂടെ അഭിഷേക് ബച്ചനും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്ത. താരം തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടതും. ഒന്നര വർഷത്തിനു മുൻപാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ തനിയ്ക്ക് ചാൻസ് ലഭിച്ചതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഐശ്വര്യറായിയെ ഉദ്ധരിച്ച് മിഡ് ഡേയാണ് ഈ വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments