ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറി എന്ന നിലയിലാണ് അനൂപ് മേനോന് രചന നിര്‍വഹിച്ച ‘മെഴുതിരി അത്താഴങ്ങള്‍’ എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യമാകുന്നത്,. ഇന്നത്തെ ഒട്ടുമിക്ക ന്യൂജെന്‍ സിനിമകളിലും പാട്ടിന്റെ സാധ്യതകളെ അകറ്റി നിര്‍ത്തുമ്പോള്‍ ശ്രവണ സുഖം നല്കുന്ന ഒരുപിടി ഗാനങ്ങള്‍ ഒരുക്കി കൊണ്ട് മെഴുകുതിരി അത്താഴങ്ങള്‍ ആസ്വാദക മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുകയാണ്.
പ്രണയ നിമിഷങ്ങള്‍ക്ക് അനുയോജ്യമായ വിധം വളരെ സോഫ്റ്റ് ആയിട്ടുള്ള മെലഡികള്‍ ചിട്ടപ്പെടുത്തി കൊണ്ടാണ് മെഴുതിരി അത്താഴങ്ങളുടെ വിജയ യാത്ര.സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായ ‘മറയത്തൊളി കണ്ണാല്‍’ എന്ന ചിത്രത്തിലെ ഗാനം തിയേറ്ററില്‍ അതിശയിപ്പിക്കുന്ന ജനപ്രീതി സ്വന്തമാക്കുന്നുണ്ട്. ഊട്ടിയുടെ പശ്ചാത്തലത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഗാനം ദൃശ്യഭംഗിയിലും മികവ് പുലര്‍ത്തുന്നു.
‘നീല നീല മിഴികളോ’ എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭൂതി സമ്മാനിക്കുമ്പോള്‍ മ്യൂസിക്കല്‍ ലവ് സ്റ്റോറി വിഭാഗത്തില്‍പ്പെടുത്താവുന്ന ഏറ്റവും മികച്ച സിനിമയായി മാറുന്നു ഗാന ചിത്രീകരണത്തില്‍ സുന്ദരമായ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’. എം, ജയചന്ദ്രന് ഈണമിട്ട ചിത്രത്തിലെ പ്രണയ ഗാനങ്ങളെല്ലാം മാസ്മരികമായ മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ കൈപിടിച്ച് നടത്തുന്നു.
വിജയ് യേശുദാസിന്റെ സ്വരമാധുര്യത്താല്‍ പ്രണയ വര്‍ണങ്ങളുടെ പുത്തന്‍ അനുഭവം സമ്മാനിക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങളിലെ ഓരോ ഗാനവും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി കഴിഞ്ഞു.
നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്, മിയ ജോര്‍ജ്ജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം യുട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചക്കാരുമായി വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
Post Your Comments