മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോ ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വ്യത്യസ്തരായ പതിനാറു പേരുമായി തുടങ്ങിയ ഷോയില്‍ നിന്നും ഓരോ ആഴ്ചയും ഒരാള്‍ വീതം പുറത്താകുകയാണ്. ഇത്തവണ പുറത്തായത് ഷോയിലെ വിജയി ആകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ച നടി ശ്വേത മേനോന് ആണ്. എന്തുകൊണ്ടാണ് ശ്വേത പുറത്തായതെന്ന സംശയമാണ് ഇപ്പോള്‍ ചര്‍ച്ച.
പേളിയും അരിസ്റ്റോ സുരേഷും അടക്കമുള്ള മത്സരാര്‍ഥികളോട് പ്രത്യേക പരിഗണനയുണ്ടെന്ന തരത്തിലുള്ള ശ്വേതയുടെ പെരുമാറ്റം ശ്വേതയ്ക്ക് തിരിച്ചടിയായി. അതിനോടൊപ്പം അനൂപ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പറഞ്ഞ് ബിഗ് ബോസിനോട് ശ്വേത പരാതിപ്പെട്ടതും വിനയായി.
തന്നെ അനൂപ് മോശക്കാരിയാക്കി, കുറ്റം പറഞ്ഞ് കുറ്റം പറയുന്ന ദൃശ്യങ്ങള്‍ ബിഗ് ബോസ് തന്നെ കാണിച്ചെന്ന് പറഞ്ഞ് അനൂപിനെ മോശക്കാരനാക്കാന്‍ ശ്വേത ശ്രമിച്ചത് മോഹന്‍ലാല്‍ വീഡിയോ സഹിതം പുറത്തു വിട്ടതോടെ കള്ളമാണെന്ന് തെളിഞ്ഞു. കൂടാതെ തന്നോട് മോശമായി ചിത്രീകരിച്ച അനൂപിന് താന്‍ മാപ്പ് കൊടുത്തത് കൊണ്ട് മാത്രമാണ് ബിഗ് ഹൗസില്‍ തുടരുന്നത് എന്നുമായിരുന്നു ശ്വേത കള്ളം പറഞ്ഞത്.
രഞ്ജിനിയോട് മാത്രമുള്ള അടുപ്പവും വീട്ടില്‍ യഥാര്‍ഥമായി ഇരിക്കാതെ അഭിനയിക്കുന്നതും ശ്വേതയ്ക്ക് തിരിച്ചടിയായി. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് എതിര് വോട്ടുകള്‍ കൂടുതലും താരത്തിനു ലഭിച്ചത്.
Post Your Comments