തെന്നിന്ത്യന്‍ താര റാണി സാമന്തയുടെ വിവാഹം നടന് നാഗ ചൈതന്യയുമായി നടന്നത് 2017 ഒക്ടോബറില്‍ ആയിരുന്നു. വന്‍ ആഘോഷമായി നടന്ന വിവാഹത്തിനു ശേഷം വീണ്ടും സിനിമയിലേയ്ക്ക് എത്തുകയാണ് താരം. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സാമന്തയുടെ വിവാഹ ചിത്രം പ്രചരിക്കുകയാണ്. എന്നാല്‍ വരന്റെ സ്ഥാനത്ത് നാഗ ചൈതന്യയല്ല.
സാമന്തയോട് ആരാധന മൂത്തൊരാള്‍ താരത്തിന്റെ കല്യാണചിത്രത്തില്നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം ചേര്‍ത്തിരിക്കുകയാണ്. കല്യാണമായതിനാല്‍ വരണമാല്യമെല്ലാം അയാള്‍ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമന്തയുടെ ശ്രദ്ധയില്‍ പെടുത്തി. ആരാധകന്റെ ‘കലാവിരുത്’ കണ്ട താരം ചിത്രം ട്വീറ്റ് ചെയ്തിരിക്കുകയാണ്. ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച സാമന്ത ഇങ്ങനെ കുറിച്ചു.’കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങിനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.’ എന്തായാലും സാമന്തയുടെ മറുപടി ആരാധകര്‍ക്ക് കൌതുകമായിരിക്കുകയാണ്. നിരവധി ആളുകളാണ് ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്.
Post Your Comments