രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത് എന്ന് സൂചന. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 2019 ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന് ഏറ്റവും അര്‍ഹതപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോദിയാണെന്നും. മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും കങ്കണ പറഞ്ഞു. ഡല്‍ഹിയില്‍ മോദിയുടെ ചെറുപ്പകാലം ആസ്പദമാക്കിയ ഷോട്ട് ഫിലിമിന്റെ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു കങ്കണ.
താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രധാന മന്ത്രിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നത്. ശരിയായ ഭരണം കാഴ്ച്ചവെക്കാന്‍ അഞ്ച് വര്‍ഷം അപര്യാപ്തമാണ്. 2019 തിരഞ്ഞെടുപ്പിലും മോദി തിരിച്ചുവരുമെന്നും കങ്കണ വ്യക്തമാക്കി. കടുത്ത ദേശീയവാദിയാണ് താനെന്നും രാജ്യസ്നേഹം ഇല്ലെന്ന് തെളിഞ്ഞാല്‍ തന്റെ കാമുകനെ വരെ ഉപേക്ഷിക്കുമെന്നുമായിരുന്നു കങ്കണ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments