മലയാളികളുടെ പ്രിയ താരം നസ്രിയ വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അഞ്ജലി മേനോന്‍ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് താരം നടത്തിയത്. ജീവിതം എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് തന്നെ പഠിപ്പിച്ചത് രഞ്ജിനി ഹരിദാസ് ആണെന്ന് തുറന്നു പറയുകയാണ് നസ്രിയ.
ടി.വി ഷോകളില്‍ ആങ്കറായി എത്തിയ ശേഷമാണ് നസ്രിയ സിനിമയിലേക്ക് ചുവടുവച്ചത്. ഒരു സ്വകാര്യ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആങ്കറായ രഞ്ജിനിയെ കുറിച്ച് നസ്രിയ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആങ്കറായ സമയത്ത് കൂടെയുണ്ടായിരുന്നവരെക്കുറിച്ച് സംസാരിച്ചപ്പോഴാണ് നസ്രിയ രഞ്ജിനിയെക്കുറിച്ച് പറയുന്നത്. ” രഞ്ജിനി ചേച്ചി ആ സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും, ജീവിതത്തിലെ ചില സാഹചര്യങ്ങള്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് രഞ്ജിനി ചേച്ചിയാണെന്നും” നസ്രിയ പറഞ്ഞു.
Post Your Comments