KollywoodLatest NewsMovie Gossips

നടി തമന്നയ്ക്ക് വിവാഹ നിശ്ചയം; വരന്‍ നടന്‍?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് തെന്നിന്ത്യന്‍ നടി തമന്നയുടെ വിവാഹം. ആദ്യം വരന്‍ നടന്‍ ആണെന്നും പിന്നീട് ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു തെലുങ്ക് മാധ്യം റിപ്പോട്ട് ചെയ്യുന്നത് നടിയുടെ വിവാഹം നിശ്ചയിച്ചെന്നും അമേരിക്കയിലെ ഡോക്ടറാണ് വരനെന്നുമാണ്. വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാർത്തകൾക്കെതിരേ താരം രംഗത്തെത്തി.

thamnna

തമന്നയുടെ കുറിപ്പ്

ആദ്യം ഒരു നടന്‍, പിന്നെ ക്രിക്കറ്റ് താരം ഇപ്പോള്‍ ഡോക്ടറാണ്. ഈ ഊഹാപോഹങ്ങൾ കാണുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വെറിപിടിച്ച് നടക്കുകയാണെന്ന് തോന്നും. പ്രണയത്തിലാവുക എന്ന ആശയത്തോട് എനിക്ക് പൂര്‍ണമായി താല്‍പര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരിക്കലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല.

സിംഗിളായി ജീവിക്കുന്നതില്‍ ഈ നിമിഷത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കള്‍ വരനെ അന്വേഷിച്ച് അലയുകയല്ല. എന്റെ പ്രണയം സിനിമയോടാണ്.

ഷൂട്ടിങ് തിരക്കുകളുമായി ജീവിതം മുന്നോട്ട് പോകുമ്പോൾ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകുന്നത്. ഞാന്‍ അത്ഭുതപ്പെടുകയാണ്. ഇത് തികച്ചുംഅപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും. ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് വിടില്ല. ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല.’–തമന്ന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button