നടിമാരുടെ ശരീരം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകാറുണ്ട്. അത്തരം ചര്‍ച്ചകളില്‍ ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പേരാണ് നടി വിദ്യാ ബാലന്റെത്. എന്നാല്‍ തന്നെ ബോഡിഷെയ്മിങ് നടത്തിയവര്‍ക്ക് തക്ക മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യ.
പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് താരം ഈ വിഷയത്തില്‍ മനസുതുറന്നത്. എവിടെ പോയാലും ആളുകള്‍ ശരീരത്തെക്കുറിച്ച് ബോധവാന്മാരാണ്. തടിച്ചി എന്ന വിളി കേള്‍ക്കുന്നത് ആദ്യമായല്ല. എന്തിനാണ് ഒരാളെ വളഞ്ഞിട്ട് എല്ലാവരും കൂടി കളിയാക്കുന്നതെന്നു വിദ്യ ചോദിക്കുന്നു.
വിദ്യയുടെ വാക്കുകള്‍ ഇങ്ങനെ.. ‘എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. കാരണം എന്റെ ശരീരം എന്റേതുമാത്രമാണ്. അങ്ങനെ സംസാരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടവുമല്ല.
ഈ വിമര്‍ശിക്കുന്നവരാരും തന്നെ മറ്റു മനുഷ്യരുടെ തലച്ചോറിനെക്കുറിച്ച് സംസാരിക്കാറില്ല. കാരണം മറ്റൊന്നുമല്ല. അതിന് വിപണി മൂല്യം ഇല്ലല്ലോ അതു തന്നെ . സ്ത്രീയെന്ന നിലയില്‍ വിജയത്തില്‍ നിന്ന് നിങ്ങളെ ഇടിച്ചു താഴ്ത്താനുള്ള മാര്‍ഗ്ഗമാണിത. നിരവധി തവണ എനിക്ക് ബോഡിഷെയ്മിങ് സംഭവിച്ചു കഴിഞ്ഞു. ഇനി അത് അനുവദിക്കുകയില്ല’
Post Your Comments