മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ‘ദൃശ്യം’. മലയാള സിനിമയുടെ ബോക്സോഫീസില്‍ ആദ്യമായി അന്‍പതു കോടി ക്ലബില്‍ ഇടം നേടിയ ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് ആയിരുന്നു. മോഹന്‍ലാലിന് മുന്‍പേ മമ്മൂട്ടിയോട് ഈ സിനിമയെക്കുറിച്ചു ചര്‍ച്ച ചെയ്തുവെന്നും, താന്‍ ചെയ്ത പളുങ്കിലെ കഥാപാത്രത്തോട് സാമ്യമുള്ളതിനാല്‍ മമ്മൂട്ടി ദൃശ്യം നിരസിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.
‘ദൃശ്യം’ മമ്മൂട്ടി ചെയ്യേണ്ടിയിരുന്ന സിനിമയോ? എന്ന ചോദ്യത്തിന് മറുപടിനല്‍കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍.
‘ഒരു സിനിമയും ആര്‍ക്കും വേണ്ടിയുള്ളതല്ല,സിനിമ സംഭവിക്കുന്നതാണ്, മമ്മൂട്ടിക്ക ചെയ്യാതെ ഞാന്‍ ദൃശ്യം ചെയ്തത് കൊണ്ട് സിനിമ ഇത്രയും വലിയ വിജയമായി മാറി എന്ന് കരുതുന്നില്ല, നല്ല തിരക്കഥയുണ്ടേല്‍ ആര് അഭിനയിച്ചാലും സിനിമ വിജയിക്കും. ഇതൊക്കെ ഒരു നിമിത്തമാണ്. ഞാന്‍ ‘വടക്കുംനാഥന്‍’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മമ്മൂട്ടിക്ക എന്നോട് പറഞ്ഞിട്ടുണ്ട് ഈ കഥ എന്നോട് പറഞ്ഞിരുന്നുവെന്ന്. മറ്റു ചില കാരണങ്ങള്‍ കൊണ്ടോ, അല്ലെങ്കില്‍ എന്തെങ്കിലും അസൗകര്യം കൊണ്ടോ അത്തരം സിനിമകള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിച്ചെന്നു വരില്ല. ഒരു സംവിധായകന്‍ തന്നെ എന്നോടോ മമ്മൂട്ടിക്കയോടോ, സുരേഷ് ഗോപിയോടോ ഒരേ കഥ പറഞ്ഞെന്നിരിക്കും. അങ്ങനെ ചില സിനിമകള്‍ അഭിനേതാക്കളുടെ ഭാഗ്യമായി മാറും’. ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിക്കിടെയാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദൃശ്യത്തെക്കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറന്നത്.
Post Your Comments