CinemaGeneralLatest NewsMollywood

മോഹന്‍ലാലിനെതിരെ വ്യാജ പരാതി; സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു

നടന്‍ മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ആസൂത്രിതമായ നീക്കമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാജ ഒപ്പിട്ട പരാതിയാണ് മോഹന്‍ലാലിനെതിരെ കൊടുത്തിരിക്കുന്നത്. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്നും പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് താന്‍ ആര്‍ക്കും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചതോടെ ഗൂഢാലോചന സംബന്ധിച്ച്‌ അന്വേഷണം തുടങ്ങി.

മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആദ്യ പേരുകാരനായി ചേര്‍ത്തിരിക്കുന്ന നടന്‍ പ്രകാശ് രാജ് ഇന്ന് പരസ്യമായി നിഷേധിച്ച്‌ രംഗത്തു വരികയും സിനിമാ സംഘടനകള്‍ ഒറ്റക്കെട്ടായി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വരികയും ചെയ്ത പശ്ചാത്തലത്തിലാണ് കത്തിനെ കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കൂടാതെ താര സംഘടനയായ അമ്മ, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് കേരള എന്നീ സംഘടനകളും ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തികഴിഞ്ഞു. മോഹന്‍ലാലിനോടുള്ള വ്യക്തിവിരോധവും അമ്മ സംഘടനയോടുള്ള എതിര്‍പ്പുമാണ് വ്യാജ കത്തിന് പിന്നിലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുമെന്നും സൂചന.

shortlink

Related Articles

Post Your Comments


Back to top button