ടെലിവിഷന്‍ സീരീസായ സേക്രഡ് ഗെയിംസ് രാജശ്രീ ദേശ്പാണ്ഡെ മുഖേനയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സീരീസില്‍ നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്തെ, തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു, ചിത്രീകരണത്തിനിടെ തനിക്ക് പൂര്‍ണ്ണ നഗ്നയായി അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് രാജശ്രീ.
പൂര്‍ണ നഗ്നയായി അഭിനയിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും അനുഭവപ്പെട്ടിരുന്നില്ല, കഥാപാത്രം ആവശ്യപ്പെടുന്നത് മാത്രമാണ് ഞാന്‍ ചെയ്തത് അനുരാഗ് കശ്യപ് എന്ന സംവിധായകനില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചാണ് ആ രംഗം ചെയ്തത്. തനിക്കൊപ്പം അഭിനയിച്ച നവാസുദ്ദീന്‍ സിദ്ധിഖിയുടെ പിന്തുണ വലുതായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ തന്നെ നോക്കുകയോ, ചുംബിബിക്കുകയോ ചെയ്യാത്ത അദ്ദേഹത്തെ പ്രണയ പരവശനാക്കുന്നതിനു വേണ്ടിയാണ് നഗ്നയായി അഭിനയിച്ചതെന്നും ഒരു അഭിമുഖ പരിപാടിക്കിടെ താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments