ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി വിജയകരമായി മുന്നേറുന്ന ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ പ്രണയ ഗോസിപ്പ് പ്രചരിക്കുന്നു. രഞ്ജിനിയും ശ്രീലക്ഷ്മിയുമായിരുന്നു പ്രണയത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത് . നടിയും അവതാരകയുമായ പേളി മാണിയും ബിഗ് ബോസ് മത്സരാര്‍ത്ഥി ശ്രീനീഷും പ്രണയത്തിലാണെന്നാണ് ചര്‍ച്ചകള്‍.
ശ്രീലക്ഷ്മി ഇതിനെ കുറിച്ച് ശ്രീനീഷിനോട് ചോദിക്കുകയും ചെയ്തിരുന്നു. ഒരുപാട് ആരാധകരുള്ള ഒരു താരമാണ് പേളി. എല്ലാപ്രായത്തിലുളളവരും പേളിയുടെ ആരാധകരുടെ ലിസ്റ്റിലുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനീഷ്. ബിഗ് ബോസിലെ മികച്ച മത്സരാർഥി ബിഗ് ബോസിൽ ഒരുപാട് ആരാധകരുള്ള താരമാണ് ശ്രീനീഷ്. തനിയ്ക്ക് പറയാനുള്ളത് വളരേ കൃത്യമായും മടികൂടാതെ ആരുടേയും മുഖത്ത് നോക്കി പറയുന്ന വ്യക്തിയാണ് ശ്രീനീഷ്. അതു പോലെ തന്നെ എല്ലാവരോടും വഴക്കിടാതെ മാന്യമായി കാര്യങ്ങൾ ഡീൽ ചെയ്യുന്ന മത്സാരാർഥികൂടിയാണ് ശ്രീനീഷ്. എന്നാൽ പേളിയുടേയും ശ്രീനീഷിന്റേയും പെരുമാറ്റമാണ് മത്സരാർഥികളെ ഇത്തരം സംശയത്തിലെത്തിച്ചത്.
ശ്രീനീഷ് ജോലി ചെയ്യുന്നത് കൃത്യമായിട്ടോ വൃത്തിയായിട്ടോ അല്ലെന്നാണ് സഹ താരങ്ങളുടെ അഭിപ്രായം. ശ്രീനിഷ് പാത്രം കഴുകിയപ്പോള്‍ വൃത്തിയായില്ലെന്നായിരുന്നു ശ്വേതയുടെ പരാതി. പിന്നീട് താന്‍ ഷിയാസിനെക്കൊണ്ടാണ് അത് ചെയ്യിപ്പിച്ചതെന്ന് താരം പറഞ്ഞു. ശ്രീനീഷ് മാത്രമല്ല പേളിയും ജോലി ഒന്നു ചെയ്യുന്നില്ലെന്നു ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. ആദ്യമൊക്ക ജോലികൾ നല്ല രീതിയിൽ നടന്നിരുന്നു. എന്നാൽ ഇപ്പോൾ അതല്ല നടക്കുന്നതെന്നും രഞ്ജിനിയും ദിയയും ശ്രീലക്ഷ്മിയും പറഞ്ഞു, ശ്രീനീഷ് വേറെരും ലോകത്തതാണെന്നു ശ്രീലക്ഷ്മിയും അതിഥിയും ചേർന്ന് കളിയാക്കിയിരുന്നു.
Post Your Comments