CinemaLatest NewsMollywood

ബസ്സ് അപകടത്തിൽപ്പെട്ട് വലത് കാൽ മുട്ടിന് താഴേക്ക് മുറിച്ച് മാറ്റി; പൊട്ടിയ കൃത്രിമക്കാല്‍ മാറ്റാന്‍ കഴിയാതെ നടി രജനി

മലയാളികളുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന ചില താരങ്ങളുണ്ട്. കൃത്രിമക്കാലുമായി നാടക വേദിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ആരാധക പ്രീതി നേടിയ നടിയാണ് കണ്ണൂ‍ർ സ്വദേശിനി രജനി മേലൂർ. എന്നാല്‍ ഇപ്പോള്‍ ദുരിതമയമാണ് രജനിയുടെ ജീവിതം. കേരളത്തിനകത്തും പുറത്തുമായി നിരവധി നാടകങ്ങൾ അവതരിപ്പിച്ച രജനിയുടെ ജീവിതത്തില്‍ വില്ലനായത് ഒരു ബസ് അപകടമാണ്. നാടക വേദിയിലേക്കുളള യാത്രക്കിടെയുണ്ടായ ബസ്സ് അപകടത്തിൽപ്പെട്ട് വലത് കാൽ മുട്ടിന് താഴേക്ക് മുറിച്ച് മാറ്റെണ്ടി വന്നു. സുമനസ്സുകളുടെ സഹായത്തോടെ കിട്ടിയ കൃത്രിമക്കാലുമായി വീണ്ടും നാടക വേദിയിലേക്ക് മടക്കം. എന്നാല്‍ ഇപ്പോള്‍ പൊട്ടിപ്പോയ കൃത്രിമക്കാൽ മാറ്റാൻ പണമില്ലാത്തതാണ് ഈ കലാകാരിക്ക് തടസ്സമാകുന്നത്.

രണ്ടു വര്ഷം മുന്പ് ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണാണ് കൃത്രിമക്കാൽ പൊട്ടിയത്. പുതിയ കാലുവാങ്ങാൻ അഞ്ച് ലക്ഷം രൂപ ചെലവു വരും. പണമില്ലാത്തിനാൽ സർക്കാ‍ർ സഹായത്തിനായി അപേക്ഷ നൽകിയിട്ട് ഏറെ നാളായി. പുതിയ കാലു കിട്ടും വരെ കാത്തിരിക്കാനാവുന്ന സാമ്പത്തിക സ്ഥിതിയിലല്ല രജനി. മറ്റ് വരുമാന മാർഗമില്ലാത്തതിനാൽ പൊട്ടിയ കൃത്രിമക്കാൽ കെട്ടിവച്ച് പുതിയ നാടകത്തിന്‍റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണിവർ.

shortlink

Post Your Comments


Back to top button