മലയാളത്തിലെ യുവ ഗായികയായ രഞ്ജിനി ജോസിന് മതം ഒരു വിഷയമേയല്ല. അതിന്റെ കാരണക്കാർ സ്വന്തം വീട്ടിലുള്ളവർ തന്നെയാണ്. എന്താണെന്നു ചോദിച്ചാല്‍ ഹിന്ദുവും ക്രിസ്ത്യനും ചേര്‍ന്ന ഒരു പ്രൊഡക്ടാണ് താനെന്നേ രഞ്ജിനി ഉത്തരം പറയൂ . അച്ഛനും അമ്മയും വ്യത്യസ്ത വിശ്വാസങ്ങളില്‍നിന്ന് വന്നതിനാല്‍ തന്റെ ജീവിതത്തില്‍ മതത്തിന് സ്ഥാനമില്ലെന്നാണ് രഞ്ജിനി ജോസ് പറയുന്നത്. സമൂഹത്തില്‍ ജാതിയെയും മതത്തെയും ചൊല്ലി ആളുകള്‍ വഴക്ക് കൂടുന്നത് കാണിക്കുമ്പോള്‍ ചില അവസരങ്ങളില്‍ ദേഷ്യവും മറ്റു ചിലപ്പോള്‍ ചിരിയും വരാറുണ്ടെന്ന് രഞ്ജിനി പറയുന്നു.
Read also:മഴ കൂടിയപ്പോൾ എല്ലാവരും കണ്ടം വഴി ഓടിയെന്ന് അക്ഷര കിഷോർ ; വീഡിയോ വൈറൽ
‘എന്റെ വീട്ടില്‍ മതത്തെക്കുറിച്ച് സംസാരമില്ല. ഞങ്ങളെ സംബന്ധിച്ച് അതൊരു വിഷയമേയല്ല. എന്റെ അച്ഛന്‍ റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടയാളാണ്. അമ്മ തമിഴ് പട്ടര്‍ വിഭാഗത്തിലും. പ്രണയ വിവാഹമായിരുന്നില്ല അവരുടേത്. തികച്ചും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണം. അതിലൊരു കഥയുണ്ട്, അമ്മയും അച്ഛനും ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തികളല്ല. അമ്മയ്ക്ക് ഗവേഷണം ആയിരുന്നു ലോകം. അച്ഛന് സിനിമാ നിര്‍മാണവും. ഒറ്റയ്ക്ക് ജീവിക്കാനാണ് ഇരുവരും ഇഷ്ടപ്പെട്ടിരുന്നത്.
അമ്മയുടെ അനിയന്‍ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. അച്ഛനെ വലിയ ഇഷ്ടവുമായിരുന്നു. അങ്കിളാണ് ഈ കല്യാണ ആലോചനയ്ക്ക് മുന്‍കൈ എടുത്തത്. രണ്ടു കുടുംബങ്ങളുടെയും പൂര്‍ണ സമ്മതത്തോടെയാണ് കല്യാണം നടന്നത്. രണ്ടു കൂട്ടരും അവരവരുടെ ആചാരങ്ങള്‍ പിന്തുടരുന്നുണ്ട്. അതോടൊപ്പം തന്നെ തുറന്ന മനസ്സോടെ മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു.
Post Your Comments