സിനിമാ താരങ്ങള്‍ അവരുടെ കണക്കെടുപ്പിന്റെ വര്‍ഷം ആഘോഷിക്കുന്നത് വലിയ വഷളത്തരമാണെന്ന് ശ്രീനിവാസന്. ‘നല്ല സിനിമാ ബോധമുള്ളവരുടെ ഇടയിലേക്ക് ശ്രദ്ധിച്ചാല്‍ ഇതൊന്നും കാണാന്‍ കഴിയില്ല, ഹോളിവുഡിലോ യുറോപ്യന്‍ രാജ്യങ്ങളിലെ നടന്മാരുടെ സിനിമാ വര്‍ഷം ആഘോഷിക്കുന്ന ഏര്‍പ്പാടില്ല.
ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പോലെയുള്ള രചനകള്‍ ആഘോഷിക്കപ്പെടട്ടെ, അതൊരു കാലാ സൃഷ്ടിയാണ്, അതിന്റെ അന്‍പതാം വര്‍ഷം ആഘോഷിക്കുന്നതില്‍ തെറ്റില്ല. ഇവിടെ വ്യക്തികളുടെ പേരിലാണ് ആഘോഷം, എന്നെ അങ്ങനെയൊരു ആഘോഷത്തിലേക്ക് ക്ഷണിച്ചാല്‍ ഞാന്‍ നിന്ന് കൊടുക്കില്ല.
ഞാന്‍ തരക്കേടില്ലാത്ത ആളാണ് എന്ന് സ്വയം തോന്നുമ്പോഴാണ് ഒരാള്‍ സ്വന്തം വര്‍ഷങ്ങളുടെ കണക്ക് കൂട്ടിയിട്ടു അതിന്റെ ആഘോഷം നടത്തുന്നത്’- ഒരു ചാനല്‍ പരിപാടിക്കിടെ ശ്രീനിവാസന് വ്യക്തമാക്കി.
Post Your Comments