
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഡബ്ല്യൂസിസിയുമായി താരസംഘടനയായ അമ്മ ചര്‍ച്ചയ്ക്ക് തയ്യാറായി. നടന് ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെക്കുകയും സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് രംഗത്തെത്തുകയും ചെയ്തിരുന്നു.
അമ്മ സംഘടനയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും ‘അമ്മ’യിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടികാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
ഇതിനെ തുടര്‍ന്ന് നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച.
Post Your Comments