കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയ്ക്ക് പിന്തുണ നല്കുന്നതിനു പകരം ആരോപണ വിധേയനായ വ്യക്തിയെ പിന്തുണയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്ന സന്ദര്‍ഭത്തില്‍ താര സംഘടനയ്ക്കും നടന് മോഹന്‍ലാലിനും എതിരെ വിമര്‍ശനവുമായി നടന് കമല്ഹസ്സന്.
മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്താണെന്നും എന്നാല്‍ താന്‍ വിമര്‍ശനം ഉന്നയിക്കുമെന്നും കമല്‍ പറഞ്ഞു. ഇതിനു മുന്‍പും ഈ വിഷയത്തില്‍ പ്രതികരണവുമായി കമല്ഹസ്സന് രംഗത്ത് എത്തിയിരുന്നു. ആരോപണവിധേയനായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ട ആവശ്യം എന്തായിരുന്നുവെന്നും ചര്‍ച്ച ചെയ്തതിന് ശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടതെന്നും കമല്‍ പറഞ്ഞിരുന്നു.
കമലിന്റെ വാക്കുകള്‍ ഇങ്ങനെ…”മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ഞങ്ങള്‍ അയല്‍ക്കാരുമാണ്. എന്നാല്‍ അദ്ദേഹം എന്റെ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്താണെന്ന് കരുതി മോഹന്‍ലാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ഞാന്‍ അംഗീകരിക്കില്ല. അതിനെയെല്ലാം നല്ലതെന്ന് പറയാനും സാധിക്കില്ല.”
താന്‍ കാര്യങ്ങള്‍ തുറന്ന് പറയുന്ന ആളാണ്. അതുകൊണ്ട് തന്നെ താന്‍ പറയുന്ന അഭിപ്രായത്തിന്റെ പേരില്‍ അമ്മയില്‍ ഉള്ള പല സുഹൃത്തുക്കളും താനുമായി പിണങ്ങാനാണ് സാധ്യതയെന്നും കമല്‍ പറയുന്നു. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞ് കൊണ്ടേ ഇരിക്കുമെന്നും തുറന്നു പറഞ്ഞ കമല്‍ മോഹന്‍ലാലിന് എന്റെ രാഷ്ട്രീയ പാര്‍ട്ടിയോട് എതിര്‍പ്പുണ്ടാകും. അത് സ്വാഭാവികം. പക്ഷേ അതിന് ഞാന്‍ പിണങ്ങേണ്ട കാര്യമില്ലെന്നും കമല്‍ പറഞ്ഞു.
Post Your Comments