മലയാള സിനിമയിലെ പവര്‍ സ്റ്റാര്‍ ബാബു ആന്റണി ഒരുകാലത്ത് മലയാളത്തിന്റെ വിജയ നായകനായിരുന്നു. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി വിജയിച്ചു നില്ക്കുന്ന സമയത്താണ് ബാബു ആന്റണി സിനിമ മേഖലയില്‍നിന്ന് പിന്‍വാങ്ങിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായ താരം സിനിമയില്‍ അധികം മുന്നോട്ടുപോകാന്‍ തനിക്കായിട്ടില്ലെന്നു തുറന്നു പറയുന്നു.
നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ പ്രധാനവേഷത്തില്‍ എത്തുന്ന ബാബു ആന്റണി ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ മുന്നോട്ടു പോകുമ്പോള്‍ പലരും പിടിച്ചു വലിച്ചിടാന്‍ നോക്കുമെന്നും എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും പറയുന്നു. കാലിടറി വീണുപോയാല്‍ നമ്മള് അതിനെ അതിജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നായകനായി ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത സമയത്താണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണിത്. അല്ലാതെ സിനിമയില്‍ പരാജയങ്ങള്‍ കൊണ്ടല്ല താന്‍ മാറിനിന്നതെന്നും ബാബു ആന്റണി വ്യക്തമാക്കി. സിനിമയില്‍ നിന്ന് വിട്ടു നിന്ന് കാലം മുഴുവന്‍ വീണ്ടുമൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നെന്നും എന്നാല്‍ ആരെയും അവസരങ്ങള്‍ ചോദിച്ച് സമീപിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments