വളരെ വൈകിയാണെങ്കിലും ആളൊരുക്കം എന്ന സിനിമയിലെ പപ്പു പിഷാരടിയെ സംസ്ഥാന അവാര്‍ഡിനായി അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്‍ സിനിമയിലേക്ക് എത്തുന്നത് വസ്ത്രാലങ്കാരകാനായിട്ടാണ്. പത്മരാജന്‍ സിനിമകളിലെ സ്ഥിരം വസ്ത്രലങ്കാരകനെന്ന പേര് നേടിയെടുത്ത ഇന്ദ്രന്‍സ് നിരവധി സിനിമകളില്‍ നടീനടന്മാര്‍ക്ക് വസ്ത്രം തുന്നി.
അടുത്തിടെ ഒരു ടിവിയിലെ അഭിമുഖ പരിപാടിയില്‍ ഇന്ദ്രന്‍സ് തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമെത്തി.
സുമലത, ശോഭന, ഉര്‍വശി , സില്‍ക്ക് സ്മിത ഇവരില്‍ ഇന്ദ്രന്‍സ് ഡിസൈന്‍ ചെയ്ത വേഷം ഏറ്റവും ഇണങ്ങുമെന്ന് തോന്നിയ നായിക ആരാണെന്നായിരുന്നു ഇന്ദ്രസിനോടുള്ള ചോദ്യം.
ഉത്തരം കൃത്യമായി പറയാത്തെ ഒരു കള്ളചിരി മാത്രമായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. സില്‍ക്ക് സ്മിതയായിരുന്നോ അദ്ദേഹത്തിന്‍റെ മനസ്സില്‍ എന്നായിരുന്നു പ്രേക്ഷകരുടെയും സംശയം. സ്ഫടികം എന്ന സിനിമയില്‍ സില്‍ക്ക് സ്മിതയ്ക്ക് വേണ്ടി ഇന്ദ്രന്‍സ് വസ്ത്രങ്ങള്‍ തുന്നിയിട്ടുണ്ട്.
Post Your Comments