ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ സത്യന് അന്തിക്കാട് ശ്രീനിവാസന് ചിത്രമെന്ന് കേട്ടാല്‍ ഒരു കുളിര്‍മയാണ്, അതിലുപരി ആവേശവും സ്നേഹവുമാണ്, സന്മനസ്സുള്ളവര്ക്ക് സമാധാനവും, നാടോടിക്കാറ്റും, പട്ടണ പ്രവേശവും, ഗാന്ധി നഗര്‍ സെക്കറ്റ് സ്ട്രീറ്റുമൊക്കെ മലയാളിയുടെ ഹൃദയങ്ങളില്‍ ഇന്നും ഉദിച്ചു നില്‍ക്കുന്നുണ്ട്.
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിന് ശേഷം സത്യന് അന്തിക്കാട് ശ്രീനിവാസന് ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ വീണ്ടും കൈകോര്‍ക്കുന്നത്. സിനിമ കടലാസ്സില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്ന സന്തോഷകരമായ വിവരം സത്യന് അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ‘പ്രകാശന്’ എന്ന ടൈറ്റില്‍ കഥാപാത്രത്തെ ഫഹദ് ഫാസിലാണ് അവതരിപ്പിക്കുന്നത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments