CinemaGeneralKollywoodLatest NewsMollywoodMovie Gossips

മമ്മൂട്ടി ഒരു പെണ്ണായിരുന്നെങ്കില്‍ താന്‍ ബലാത്സംഗം ചെയ്യുമായിരുന്നു; സംവിധായകന്‍ വിവാദത്തില്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തമിഴിലും തിളങ്ങുകയാണ്. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ പേരന്‍പിന്റെ ഓഡിയോ ലോഞ്ചിന് ഇടയില്‍ സംവിധായകന്റെ വിവാദ പരാമര്‍ശം. മമ്മൂട്ടി ഒരു പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രണയിക്കുകയോ അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുകയോ ചെയ്യുമായിരുന്നെന്നാണ് തമിഴ് സംവിധായകന്‍ മിഷ്‌കിന്‍ പറഞ്ഞത്. ഇതോടെ വിവാദവും ശക്തമായിരിക്കുകയാണ്.

മിഷ്‌കിന്റെ വാക്കുകള്‍ ഇങ്ങനെ…”മമ്മൂക്ക താങ്കള്‍ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ. മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്‌തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം’

മമ്മൂട്ടി പങ്കെടുത്ത വേദിയിലാണ് ഈ പരാമര്‍ശം ഉണ്ടായത്. സത്യരാജ്, അഞ്ജലി, സംവിധായകന്‍ വിജയ് തുടങ്ങിയ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. റാമാണ് പേരന്‍പ് ഒരുക്കുന്നത്.

 

shortlink

Post Your Comments


Back to top button