മലയാള സിനിമയിലെ യുവ നടന്‍ പൃഥ്വിരാജിന്റെ രണ്ടു ചിത്രങ്ങളാണ് ഇപ്പോള്‍ തിയറ്ററില്‍. എന്നാല്‍ ഈ രണ്ടു ചിത്രങ്ങളും ഒരുമിച്ചെത്തിയത് ശരിയല്ല എന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്.
റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത ‘മൈസ്‌റ്റോറി’, അഞ്ജലി മേനോന്‍ ഒരുക്കിയ ‘കൂടെ എന്നീ ചിത്രങ്ങളാണ് തിയറ്ററില്‍ എത്തിയിരിക്കുന്നത്. പൃഥ്വിരാജും പാര്‍വതിയുമാണ് മൈസ്‌റ്റോറിയിലും കൂടെയിലും പ്രധാനവേഷത്തിലെത്തുന്നത്. ത നിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ മൈസ്റ്റോറിയും കൂടെയും അടുപ്പിച്ച് റിലീസ് ചെയ്യില്ലായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇത് പറയുന്നത്. ഒരേ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്നത് ഏതെങ്കിലും തരത്തില്‍ സിനിമയെ ബാധിക്കുമോ എന്ന ചോദ്യത്തിനാണ് ഈ ഉത്തരം താരം നല്‍കിയത്.
പൃഥ്വിയുടെ വാക്കുകള്‍ .. ”എനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ‘കൂടെ’യുടെ റിലീസ് നേരത്തേ തീരുമാനിച്ചിരുന്നു. ജൂലൈ രണ്ടാംവാരത്തില്‍ തന്നെ പുറത്തിറക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ‘മൈസ്റ്റോറി’യുടെ റിലീസ് ഈയിടെയാണ് തീരുമാനിച്ചത്. ‘മൈസ്‌റ്റോറി’യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ‘കൂടെ’ തൊട്ടടുത്തു തന്നെ ഇറങ്ങുമെന്ന് അറിയാമായിരുന്നു. ഇതൊരിക്കലും അഭിനേതാക്കളുടെ തീരുമാനമല്ല. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമായിരുന്നു. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്. അതു ഞാന്‍ ചെയ്തു. പക്ഷേ തീരുമാനം അവരുടേതായിരുന്നു”
Post Your Comments